സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് . ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം , അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ് . പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ് . പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ് . യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയുന്നു . വൈസ് പ്രസിഡൻറ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു . വാർഡ് മെമ്പർമാർ : പഞ്ചായത്തിന്റെ ഓരോ വർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സ്റ്റാൻഡിങ് കമ്മിറ്റികൾ : പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി , ധനകാര്യം , വികസനം , ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്
പി എൻ അരുൺകുമാർ
പ്രസിഡൻ്റ്
നസീമ ഇല്യാസ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഞങ്ങളെക്കുറിച്ച്
സ്ഥാപന ചരിത്രം
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ ദേശചരിത്രം – സംക്ഷിപ്തമായിആദിവാസി പാരമ്പര്യവും ആദ്യവാസികളുംപെരിങ്ങമ്മല അഥവാ പെരുംതേന്‍മല — ഒരു നൂറ്റാണ്ടിനു മുമ്പ് വരെ നിബിഡമായ വനപ്രദേശമായി നിലനിന്നു.ആദിവാസി ജനതയായ കാണിക്കാര്‍ ഇവിടുത്തെ ആദ്യനിവാസികളായിരുന്നു."കാണി" എന്ന പദം ഭൂമിയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്.ഞാറനീലി പ്രധാനമായ കാണിസങ്കേതങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രം ആയിരുന്നു.കാണിക്കാര്‍ വനവിഭവങ്ങള്‍ ശേഖരിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് കാഴ്ചവയ്ക്കുമായിരുന്നു.ഇവർ കുടിയേറില്ലാതെ കാടിനകത്തായി ചേംഗത് മാറിനടക്കുകയും ചെയ്തിരുന്നു.പിന്നീട് എത്തിയ ജനവിഭാഗങ്ങളും കുടിയേറുംഏകദേശം 100 വർഷം മുമ്പ് മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ കുടിയേറി:കാർഷികവൃത്തി ലക്ഷ്യം വച്ച് വന്നവർ.വ്യാപാരത്തിന് ആയി എത്തിച്ചേർന്നവർ .തോട്ടം മേഖലയിലേക്കു വന്നവർ .ഇവർ പാലോട്-പെരിങ്ങമ്മല മേഖലയിലായി താമസമുറപ്പിച്ചു.ഭൂവിഭവങ്ങളുടെയും കൃഷിയുടെ ചരിത്രം1948: സര്‍ക്കാര്‍ വനഭൂമിയെ ഭക്ഷ്യോൽപ്പാദന മേഖലയായി പ്രഖ്യാപിച്ചു.അഞ്ചേക്കര്‍ വരെ കൃഷിക്കായി കർഷകര്‍ക്ക് നൽകപ്പെട്ടു.മരങ്ങള്‍ മുറിക്കാനോ, ദീര്‍ഘകാല വിളകള്‍ വയ്ക്കാനോ...